
കോവളം :കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 128 -ാമത് പ്രതിഷ്ഠാ വാർഷിക ആലോചന യോഗം ക്ഷേത്രം സെക്രട്ടറി സ്വാമി ബോധി തീർത്ഥ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കുന്നും പാറ ബാലസുബ്രഹ്മണ്യ സമാജം ജനറൽ സെക്രട്ടറി ഷാജിമോൻ അദ്ധ്യക്ഷനായിരുന്നു. സമാജം പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, പനത്തുറ ബൈജു, പ്രമീള , ആർ. എസ് ശ്രീകുമാർ , പ്രദീപ് വാഴമുട്ടം ,മുല്ലൂർ വിനോദ് കുമാർ, രാജു പണിക്കർ, സുജാതൻ വെള്ളാർ , എ .സതികുമാർ, ടി. സുധീന്ദ്രൻ, ഉത്തമൻ, ലതിക, രേഖ എന്നിവർ സംസാരിച്ചു.
ഉത്സവ കമ്മിറ്റി ഭാരവാഹികൾ:സ്വാമി സച്ചിദാനന്ദ , സ്വാമി ബോധി തീർത്ഥ , സ്വാമി അംബികാനന്ദ (മുഖ്യ രക്ഷാധികാരികൾ) .കോവളം ടി.എൻ സുരേഷ്, പെരിങ്ങമ്മല സുശീലൻ, തോട്ടം പി. കാർത്തികേയൻ, ഉപേന്ദ്രൻ കോൺട്രാക്ടർ, പനത്തുറ ബൈജു, പ്രമീള, സത്യവതി, ആർ.എസ് ശ്രീകുമാർ (ഉപദേശക സമിതി) .കെ. ശിശുപാലൻ (ചെയർമാൻ). സി.ഷാജിമോൻ (കൺവീനർ). വാഴമുട്ടം പ്രദീപ് ( ചീഫ് കോർഡിനേറ്റർ) ,ലീല കോളിയൂർ, വിജയലക്ഷ്മി മുല്ലൂർ (മാതൃസമിതി) രമണി, ഷൈലജ വാഴമുട്ടം (ബാല സുബ്രഹ്മണ്യ സമാജം) എന്നിവരടങ്ങിയ 101 സബ് കമ്മിറ്റി രൂപീകരിച്ചു.