തിരുവനന്തപുരം: ഡോ.ഗൾഫാർ മുഹമ്മദ് അലി ചെയർമാനായ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷൻ തിരുവനന്തപുരം ചാപ്ടറിന്റെ ഉദ്ഘാടനം 20ന് അയ്യങ്കാളി ഹാളിൽ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും.ഇതിന് മുന്നോടിയായി നടത്തിയ ലോഗോ പ്രകാശനം നടൻ മധു നിർവഹിച്ചു.ഡോ.പുനലൂർ സോമരാജൻ നേതൃത്വം നൽകി.എം.എം.സഫർ,മണക്കാട് രാമചന്ദ്രൻ,ഡോ.വിൻസെന്റ് ഡാനിയേൽ,സാജൻ വേളൂർ,ഡോ.പി.ജയദേവൻ നായർ, മുക്കംപാലമൂട് രാധാകൃഷ്ണൻ,ഷാജഹാൻ പനച്ചമൂട്,അഷറഫ്, അശോകൻ എന്നിവർ പങ്കെടുത്തു.