തിരുവനന്തപുരം: ശ്രീചിത്തിര തിരുനാളിന്റെ 112-ാം ജയന്തിദിനത്തോടനുബന്ധിച്ച് കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി.കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സ്ഥാനി മൂലംതിരുനാൾ രാമവർമ്മ,​രാജകുടുംബാഗങ്ങളായ പുയം തിരുനാൾ ഗൗരി പാർവതിബായി,​അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി,​ആദിത്യവർമ്മ,​മുൻ എം.പി.കെ.മുരളീധരൻ,​എസ്.ബി.ഐ സി.ജി.എം ഭൂവനേശ്വരി,​ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അംഗം കരമന ജയൻ,​സ്മാരക സമിതി ഭാരവാഹികളായ എസ്.എൻ.രഘുചന്ദ്രൻ നായർ,​ശാസ്തമംഗലം മോഹൻ,​ജേക്കബ്,​സനുലാൽ തുടങ്ങിയവർ പങ്കെടുത്തു.