തിരുവനന്തപുരം: ജില്ലയിലെ വഴിയോരക്കച്ചവടക്കാരുടെ നേതൃത്വത്തിൽ എ.ഐ.ടി.യു.സി സ്ഥാപകദിനവും ഗുരുദാസ് ദാസ് ഗുപ്‌ത അനുസ്‌മരണവും സംഘടിപ്പിച്ചു. യൂണിയൻ ജില്ലാപ്രസിഡന്റ് എൻ.അജിത്‌കുമാർ പാണൻവിളയിൽ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി ഷീജ അദ്ധ്യക്ഷത വഹിച്ചു. വഴയിലയിൽ യൂണിയൻ ജനറൽസെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ പതാക ഉയർത്തി. കിഴക്കേകോട്ടയിൽ സുനിൽമതിലകം പതാക ഉയർത്തി.പി.ഗണേശൻ നായർ,രാജേഷ്,നാദിർഷ എന്നിവർ പങ്കെടുത്തു.വട്ടിയൂർക്കാവിൽ യൂണിയൻ മണ്ഡലം സെക്രട്ടറി ബിജു പതാക ഉയർത്തി. വഴുതയ്ക്കാട് പാളയം ബാബു പതാക ഉയർത്തി. ബാലസുബ്രഹ്മണ്യൻ,ജഗതിബാബു,ഗിനി വർഗ്ഗീസ്,സുബ്രഹ്മണ്യം അജിത്,ബർണാഡ്,അനീഷ് എന്നിവർ നേതൃത്വം നൽകി.ശംഖുംമുഖത്ത് യൂണിയൻ വൈസ് പ്രസിഡന്റ് ജഗദയും കോവളത്ത് യൂണിറ്റ് പ്രസിഡന്റ് മുട്ടക്കാട് വേണുഗോപാലും പതാക ഉയർത്തി. ഷീല അജിത്,റോയി,കിഷോർ,അസീം എന്നിവർ നേതൃത്വം നൽകി. മുട്ടത്തറ പെരുനല്ലി ജംഗ്ഷനിൽ യൂണിയൻ വൈസ് പ്രസിഡന്റ് രേണുക പതാക ഉയർത്തി.ഷാജഹാൻ,സോമൻ എന്നിവർ പങ്കെടുത്തു.