തിരുവനന്തപുരം: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാന വിഹിതം നൽകാതെ 12,000 കോടി വായ്പയെടുപ്പിച്ച് വാട്ടർ അതോറിട്ടിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് സംഘ് (ബി.എം.എസ്) ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.പി.ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് വി.ടി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പ്രദീപ്, ട്രഷറർ എൻ.ഹരി നാരായണൻ എന്നിവർ പ്രസംഗിച്ചു.