un

തിരുവനന്തപുരം : സുസ്ഥിര വികസനത്തിനുള്ള ആഗോള പുരസ്കാരമായ യു.എൻ ഹാബിറ്റാറ്റ് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡ് 2024 തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഏറ്റുവാങ്ങി.ഈജിപ്തിലെ അലക്‌സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്,യു.എൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ അനക്ലൗഡിയ റോസ്ബക്, ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി എന്നിവർ മുഖ്യാതിഥികളായി.മൊറാക്കോയിലെ അഗദിയർ,മെക്സിക്കോയിലെ ഇസ്തപലപ്പ, ആസ്‌ട്രേലിയയിലെ മെൽബൺ,ദോഹ എന്നീ നഗരങ്ങളാണ് രണ്ടാമത് ഷാംഗ്ഹായ് ഗ്ലോബൽ അവാർഡിലേക്ക് തിരഞ്ഞെടുത്തത്.കൂട്ടായ പ്രവർത്തനങ്ങളിലൂടെ കോർപ്പറേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം ആര്യാരാജേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. പുരസ്ക്കാരം നഗരത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നു. കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള കരുത്തും ഊർജ്ജവുമാണ് ഈ അംഗീകാരമെന്നും ആര്യ കൂട്ടിച്ചേർത്തു.