തിരുവനന്തപുരം : ജില്ലാ കാർഷികോല്പാദക വിപണന സഹകരണ സംഘത്തിനു കീഴിൽ മുടവൂർപ്പാറയിൽ ആരംഭിച്ച കാർഷിക സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. സംഘം പ്രസിഡന്റ് അഡ്വ.ജി.ആർ.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗവും നാഷണൽ വെറ്ററൻസ് അത്ല്റ്റിക് ചാമ്പ്യൻഷിപ്പ് ജേതാവുമായ ബെൽസി മാർക്കോസിനെ മന്ത്രി പൊന്നടയണിയിച്ച് അനുമോദിച്ചു.പാളയം രാജൻ,ഉഴമലയ്ക്കൽ വേണുഗോപാൽ,എ.ടി.മനോജ്,സി.ആർ.സുനു,കൃഷ്ണകുമാർ,പ്രഭാകരൻ നായർ,ബാബുരാജ്,ശാന്തിവിള രാധാകൃഷ്ണൻ,ഡി.ആർ.വിനോജ്, എ.കെ.ബിന്ദുകല തുടങ്ങിയവർ സംസാരിച്ചു.