തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള ബ്രാഞ്ച് ലൈനുകളെ ആൽത്തറ വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവ‌ൃത്തി നടത്തുന്നതിനാൽ നാളെ രാവിലെ 8 മുതൽ മറ്റെന്നാൾ രാവിലെ 8 വരെ പാളയം,സ്റ്റാച്യു,എം.ജി റോഡ്,സെക്രട്ടേറിയറ്റ്,പുളിമൂട് എ.കെ.ജി സെന്ററിന് സമീപപ്രദേശങ്ങൾ,പി.എം.ജി,ലാ കോളേജ്,കുന്നുകുഴി,വെള്ളയമ്പലം,ആൽത്തറ,സി.എസ്.എം നഗർ പ്രദേശങ്ങൾ,വഴുതക്കാട്,കോട്ടൺഹിൽ,ഡി.പി.ഐ ജംഗ്ഷന്റെ സമീപപ്രദേശങ്ങൾ,ഇടപ്പഴഞ്ഞി,കെ.അനിരുദ്ധൻ റോഡ്,ജഗതി,തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിവടങ്ങളിൽ പൂർണമായും ജനറൽ ഹോസ്പിറ്റൽ,തമ്പുരാൻമുക്ക്, വഞ്ചിയൂർ,ഋഷിമംഗലം,ചിറകുളം,കുമാരപുരം,അണമുഖം,കണ്ണമ്മൂല എന്നീ സ്ഥലങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.