 
കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബന്ധുക്കളെ നഷ്ടപ്പെട്ടവർക്കും വീട് നഷ്ടപ്പെട്ടവർക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 1963 ബാച്ച് അലൂമിനിയുടെ ധസനഹായം. 50,000 രൂപ വീതം 15 പേർക്കാണ് ധനസഹായം നൽകിയത്. അഡ്വ. ടി.സദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ എൻ.എസ്.ഡി രാജു ,ബാലസുബ്രമണ്യം ,മദൻ ,ഒ .ബേബി എന്നിവർ ദുരിതബാധിതർക്ക് ചെക്കുകൾ കൈമാറി. ഐ.എം.എ പ്രസിഡന്റ് ഡോ.രാജേഷ് , ലിയോ ഹോസ്പിറ്റൽ എം.ഡി ഡോ. ടി.പി.വി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.