kodisharan
കോടിശ്വരൻ അൽത്താഫും നാഗരാജിന്റെ എൻജി ആർലോട്ടറിക്കടയിൽ എത്തിയപ്പോൾ ' നാഗരാജിന് മധുരം നൽകി സന്തോഷം പങ്കിടുന്നു.

സുൽത്താൻ ബത്തേരി: ഓണം ബംബർ ഒന്നാം സമ്മാനമായ 25 കോടി അടിച്ച മൈസൂർ സ്വദേശി അൽത്താഫ് സുൽത്താൻ ബത്തേരിയിലെ ലോട്ടറി ടിക്കറ്റ് വാങ്ങിയ എൻ.ജി.ആർ ഷോപ്പിൽ എത്തി ഉടമ നാഗരാജനെ കണ്ടു. പരസ്പരം ഇരുവരും സന്തോഷം പങ്കുവെച്ചു. അൽത്താഫ് എത്തുന്നത് അറിഞ്ഞ് നാഗരാജ് ഷോപ്പിൽ കേക്ക് കരുതിയിരുന്നു. ഇരുവരുംകേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചാണ് സന്തോഷം പങ്കുവെച്ചത്. അൽത്താഫിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. ഒരുമാസം മുമ്പ് ഇതുവഴി സഞ്ചരിച്ചപ്പോൾ ഷോപ്പിൽ കയറി തന്റെ വാഹനങ്ങളുടെ നമ്പറിനോട് സാമ്യംതോന്നിയ നമ്പർ എടുക്കുക മാത്രമാണ് ചെയ്തതെന്ന് ദൈവത്തിനും നന്ദി പറയുന്നതായും അൽത്താഫ് പറഞ്ഞു. അൽത്താഫ് വന്നതിൽ സന്തോഷം ഉണ്ടെന്നും ഇനിയും വരും എന്ന് പറഞ്ഞതായും നാഗരാജ പറഞ്ഞു. രാത്രി 7.10 നാണ് സുൽത്താൻ ബത്തേരിയിലെ ഷോപ്പിലെത്തിയത്. തുടർന്ന് 10 മിനിറ്റോളം ഷോപ്പിൽ സമയം ചെലവഴിച്ചാണ് മടങ്ങിയത്. അൽത്താഫ് എത്തുന്ന വിവരമറിഞ്ഞ് നിരവധി ആളുകളും എം.ജി റോഡിലെ എം.ജി.ആർ ഷോപ്പ് പരിസരത്ത് തടിച്ചുകൂടിയിരുന്നു.