d

സുൽത്താൻ ബത്തേരി: കഴിഞ്ഞ തവണ ചില പാളിച്ചകൾ പറ്റി. അത് പറയാതിരിക്കാൻ പറ്റുകയില്ല.അത് ഇത്തവണ ഉണ്ടാകരുത്. പി.കെ.ബഷീർ എം.എൽ.എ തുറന്നടിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ബഷീർ. രാഹുൽ ഗാന്ധിക്ക് 2019ൽ 71 ,000വോട്ടിന്റെ ഭൂരിപക്ഷമാണ് ബത്തേരിയിൽ നിന്ന് കിട്ടിയത്. അത് കഴിഞ്ഞ തവണ 25000 മായി കുറഞ്ഞു അതു കൂടി കൂട്ടി ഇത്തവണ ഭൂരിപക്ഷം 75 000 ആക്കണം. പ്രസിഡന്റ് ഒന്നും വിചാരിക്കരുത്. കാര്യമായി തന്നെ പ്രവർത്തിക്കണം പി.കെ. ബഷീർ ആവശ്യപ്പെട്ടു.