puthari
പുത്തരി ഉത്സവത്തിന്റെ ഭാഗമായി കൊണ്ട് വന്ന നെൽകതിരുകൾ പൂജിക്കാനായി മേൽശാന്തി കുഞ്ഞിക്കല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഏറ്റുവാങ്ങിയപ്പോൾ

മാനന്തവാടി: പ്രസിദ്ധമായ ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പുത്തരി ഉത്സവം ആഘോഷിച്ചു. ക്ഷേത്രം മൂപ്പൻ കെ. രാഘവൻ ശേഖരിച്ചു കൊണ്ടുവന്ന നെൽകതിർ ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല് വരശ്ശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഏറ്റുവാങ്ങി കതിർപൂജ നടത്തി ഭക്തർക്ക് വിതരണം ചെയ്തു. വിശേഷാൽ പൂജകൾ, തോറ്റം, പുത്തരിസദ്യ എന്നിവയും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം എക്സികുട്ടീവ് ഓഫീസർ പി.വി വിജയൻ, ട്രസ്റ്റിമാരായ ഏചോം ഗോപി, പത്മനാഭൻ എടച്ചന, ടി.കെ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.