j

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തും. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് കൂടുതൽ ശ്രദ്ധ പുലർത്തുന്നതെങ്കിലും വയനാട്ടിലും മുതിർന്ന നേതാക്കളെത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് ഘടകകക്ഷി പാർട്ടി സംസ്ഥാന നേതാക്കൾ എന്നിവർ പ്രചാരണത്തിൽ സജീവമാകും.