k

കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ, സംസ്ഥാന നേതാക്കളെത്തും. ബി.ജെ.പി മുതിർന്ന നേതാക്കൾക്കാണ് ഏഴു നിയമസഭാ മണ്ഡലങ്ങളുടെയും ചുമതല. പാലക്കാട് മണ്ഡലത്തിൽ പ്രചാരണത്തിന് പ്രധാനമന്ത്രി എത്തുന്നുണ്ട്. ഇതോടൊപ്പം വയനാട് മണ്ഡലത്തിന്റെ പ്രചാരണത്തിനായി കോഴിക്കോട് സമ്മേളനം സംഘടിപ്പിക്കാൻ സാദ്ധ്യതയുണ്ട്.