
കൽപ്പറ്റ: യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയ്ക്ക് വോട്ട് അഭ്യർത്ഥിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട് മണ്ഡലത്തിലെത്തും. സോണിയ ഗാന്ധിയുടെ പര്യടനം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 23നാണ് പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്. പത്രിക സമർപ്പിക്കുമ്പോൾ രാഹുൽ ഗാന്ധി പ്രിയങ്കയുടെ കൂടെയുണ്ടാകും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഖർഗെ,വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ,എ.ഐ.സി.സി നേതാക്കൾ,ഇന്ത്യ മുന്നണി നേതാക്കൾ തുടങ്ങിയവർ പ്രചാരണത്തിനായി വയനാട്ടിൽ എത്തും.