road-show-1
എൻ.ഡി.എ സ്ഥാനാർത്ഥി നവ്യഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോ

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം വയനാട് മണ്ഡലത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. വയനാടിന്റെ കവാടമായ ലക്കിടിയിൽ ജില്ലാ നേതാക്കൾ സ്ഥാനാർത്ഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷമായിരുന്നു റോഡ് ഷോ. റോഡ് ഷോയിൽ വനിതകൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച റാലി വാട്ടർ അതോറിട്ടി ഓഫീസിനടുത്ത് സമാപിച്ചു.

മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ,വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവൻ,സംസ്ഥാന സമിതി അംഗം കെ.സദാനന്ദൻ,ജില്ലാ ജനറൽ സെക്രട്ടറി എം.പി. സുകുമാരൻ,ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്,എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു. റോഡ് ഷോയ്ക്ക് ശേഷം ദേശീയ കൗൺസിൽ അംഗങ്ങളായ പള്ളിയറ രാമൻ,പി.സി മോഹനൻ,മുൻ ജില്ലാ പ്രസിഡന്റ് കൂട്ടാറ ദാമോദരൻ തുടങ്ങി ബി.ജെ.പിയുടെ പഴയകാല മുതിർന്ന നേതാക്കളെയും സന്ദർശിച്ചു.