 
മാനന്തവാടി: വയനാട് ലോക്സസഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്ക് മാനന്തവാടി മണ്ഡലത്തിൽ വൻ സ്വീകരണം. രാവിലെ തൊണ്ടർനാട് പഞ്ചായത്തിൽ നിന്നായിരുന്നു പര്യടനത്തിന് തുടക്കം. പ്രധാന തൊഴിൽ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തി വോട്ടഭ്യർത്ഥിച്ചു. തൊണ്ടർനാട് പഞ്ചായത്ത് ഓഫീസ്, പി.എച്ച് സി, വെള്ളമുണ്ട പി.എച്ച്.സി ബ്രെഡ് കമ്പനി. കാരക്കാമല ഗ്ലാസ് ഫാക്ടറി, അഞ്ചാംമൈൽ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങൾ സന്ദർശിച്ചു. ഉച്ചയ്ക്ക് 1.30ഓടെ പനമരത്ത് എത്തി. ഉച്ചഭക്ഷണ ശേഷം നടവയൽ സി.എം കോളേജിലെത്തി വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിച്ചു. എരനെല്ലൂരിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളോടും വോട്ടഭ്യർത്ഥിച്ചു. പനമരം ടൗണിലെ വോട്ടഭ്യർത്ഥനയും കഴിഞ്ഞ് ദ്വാരകയിലെ റേഡിയോ മാറ്റൊലിയിലെത്തി വോട്ടു ചോദിച്ചു. പിന്നീട് ഗവ.കോളേജ്, പി കെ കാളൻ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാർത്ഥികളെ കണ്ടു. 4.15ഓടെ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഓഫീസിലെത്തി ജീവനക്കാരോടും പൊതു ജനങ്ങളോടും വോട്ട് ചോദിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയ്ക്കൊപ്പം ഫോട്ടോയെടുത്തും ഹസ്തദാനം നടത്തിയും പ്രചാരണം ജനങ്ങൾ ഏറ്റെടുത്തു. തൃശിലേരി പവർലൂമിലെത്തി വോട്ടർമാരെ കണ്ടു. 5.15ഓടെ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വോട്ടർമാരെ കണ്ടു. രാത്രിയോടെ മാനന്തവാടി നഗരത്തിലും എൽ.ഡി.എഫ് മുൻ ജില്ലാ കൺവീനറായിരുന്ന കെ. വി .മോഹനനെയും കുടുംബത്തെയും സന്ദർശിച്ചു. എൽ.ഡി.എഫ് നേതാക്കളായ എ.എൻ.പ്രഭാകരൻ, എ.ജോണി, വി.കെ.ശശിധരൻ, പി.കെ. സുരേഷ്, ജസ്റ്റിൻ ബേബി, പി.ജെ.അന്റണി, കെ.മുരളിധരൻ, കെ.പി.ഷിജു,ആലി തിരുവാൾ, എം.എ.ചാക്കോ,ശോഭ രാജൻ, നിഖിൽ പത്മനാഭൻ, മൊയ്തു പുവൻ, കെ.പി രാജൻ, ബിജു കുത്തുമോൻ, കെ.പി ഷിജു വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരായ പി വി ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, അംബിക ഷാജി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.