
കൽപ്പറ്റ: .വയനാട് കളക്ടറേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി എത്തിയപ്പോൾ അഞ്ചു പേരെ മാത്രമാണ് അകത്തേക്ക് കടക്കാൻ അനുവദിച്ചത്. മൂന്നു സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
പത്രിക സമർപ്പിക്കാൻ കയറിയപ്പോൾ പ്രിയങ്കയ്ക്കൊപ്പം ഭർത്താവ് റോബർട്ട് വാദ്രയും മക്കളും മാത്രം. കുറച്ച് കഴിഞ്ഞപ്പോൾ മൂന്നു പേർ പുറത്തേക്ക് പോയി. പകരം രാഹുൽഗാന്ധിയും സോണിയയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുന ഗാർഗെയും കയറി. അതു കഴിഞ്ഞ് കെ.സി. വേണുഗോപാലും സാദിഖലി ശിഹാബ് തങ്ങളും കയറി. ഇങ്ങനെ മാറിമാറി നേതാക്കൾ കയറിയായിരുന്നു നടപടികൾ. സിസി.ടി.വി ക്യാമറകൾ വരെ ഉണ്ടായിരുന്നു. എല്ലാം അങ്ങ് ഡൽഹിയിൽ വരെ കാണാവുന്ന തരത്തിൽ.