c

കൽപ്പറ്റ: പ്രിയങ്കാഗാന്ധിക്ക്‌ വേണ്ടി വോട്ടഭ്യർത്ഥിക്കാൻ നേതാക്കൾ കൂട്ടത്തോടെ ഗ്രാമങ്ങളിൽ. യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും മറ്റ് മുതിർന്ന നേതാക്കളും പ്രവർത്തകരോടൊപ്പം വീടുകയറിവോട്ട് അഭ്യർത്ഥിക്കുകയാണ്. പ്രിയങ്കാഗാന്ധിയുടെ ചിത്രവും ചിഹ്നവും അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികളും സംഘത്തോടൊപ്പമുണ്ട്. ഓരോ നിയോജക മണ്ഡലങ്ങളുടേയും ചുമതലയുള്ള എം.പിമാരും എം.എൽ.എമാരുമാണ് പ്രധാനമായും നേതൃത്വം നൽകുന്നത്. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,ഐ.സി ബാലകൃഷ്ണൻ എംഎൽഎ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. പുത്തൂർവയലിൽ ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദർശനം നടത്തിയത്. ഇതിനു മുമ്പ് ഒരു തിരഞ്ഞെടുപ്പിലും ഇല്ലാത്ത ആവേശമാണ് ഈ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഉള്ളതെന്ന് ടി. സിദ്ദിഖ് പറഞ്ഞു.

പ്രി​യ​ങ്കാ​ഗാ​ന്ധി
ഇ​ന്ന് ​വ​യ​നാ​ട്ടിൽ

ക​ൽ​പ്പ​റ്റ​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നാ​യി​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പ്രി​യ​ങ്കാ​ഗാ​ന്ധി​ ​ഇ​ന്ന് ​വ​യ​നാ​ട്ടി​ലെ​ത്തും.​ ​മീ​ന​ങ്ങാ​ടി,​ ​പ​ന​മ​രം,​ ​പൊ​ഴു​ത​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​കോ​ർ​ണ​ർ​ ​മീ​റ്റിം​ഗു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​രാ​വി​ലെ​ 11.30​ന് ​മീ​ന​ങ്ങാ​ടി​യി​ലെ​ ​യോ​ഗ​ത്തി​ലാ​ണ് ​ആ​ദ്യം​ ​പ​ങ്കെ​ടു​ക്കു​ക.​ ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​റോ​ഡ്‌​ഷോ​യി​ലും​ ​പ​ങ്കെ​ടു​ക്കും.​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തു​ ​നി​ന്നും​ ​ആ​രം​ഭി​ക്കു​ന്ന​ ​റോ​ഡ്‌​ഷോ​ ​സ്‌​കൂ​ൾ​റോ​ഡ് ​ജം​ഗ്ഷ​നി​ൽ​ ​സ​മാ​പി​ക്കും.​ ​പ​ന​മ​ര​ത്തെ​ ​യോ​ഗം​ ​വൈ​കി​ട്ട് ​മൂ​ന്നി​നും​ ​പൊ​ഴു​ത​ന​യി​ലേ​ത് ​അ​ഞ്ചി​നു​മാ​ണ്.