ajithri
വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം എഴുത്തുകാരി അജിത്രി ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: സ്ത്രീ സുരക്ഷാ നിയമങ്ങൾ ശക്തമാക്കണമെന്ന് വനിതാ സാഹിതി വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വയനാട്ടിൽ വർദ്ധിച്ചു വരുന്ന വന്യമൃഗാക്രമണം തടയണമെന്ന പ്രമേയം അംഗീകരിച്ചു. കൽപ്പറ്റ എൻ.ജി.ഒ യൂണിയൻ ഹാളിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗവും എഴുത്തുകാരിയുമായ അജിത്രി ഉദ്ഘാടനം ചെയ്തു. വനിതാ സാഹിതി ജില്ലാ സെക്രട്ടറി അജി ബഷീർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രതിഭ എസ്.വി വരവ് ചെലവ് കണക്കും, ജില്ലാ കമ്മിറ്റിയംഗം ലിഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വനിതാ സാഹിതി സംസ്ഥാന നിർവാഹക സമിതിയംഗം കെ. വിശാലാക്ഷി സംഘടനാ രേഖ അവതരിപ്പിച്ചു. വനിതാ രംഗത്ത് ജില്ലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കലാകാരി ജിതികാ പ്രേം ,എഴുത്തുകാരി സുജിത സി.പി എന്നിവരെ ആദരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം ദേവകുമാർ, അനിത.പി.പി, റൂബി ഫൈസൽ, രമാ ബായി, ലതാറാം എന്നിവർ പ്രസംഗിച്ചു. സിന്ധു ചെന്ദലോട് അദ്ധ്യക്ഷത വഹിച്ചു. അജി ബഷീർ സ്വാഗതവും പ്രേമലത കുന്നമ്പറ്റ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സിന്ധു ചെന്ദലോട് (പ്രസിഡന്റ്), ഹരിപ്രിയ എസ്.എച്ച്, അനിത പി.പി, ലിഷ, സഫിയ (വൈസ് പ്രസിഡന്റുമാർ), അജി ബഷീർ (സെക്രട്ടറി), റൂബി ഫൈസൽ , പ്രേമലത കുന്നമ്പറ്റ, കൊച്ചുറാണി ജോസഫ്, സുനിത കൽപ്പറ്റ (ജോ. സെക്രട്ടറിമാർ),പ്രതിഭ എസ്.വി (ട്രഷറർ).