logo
ലോഗോ

കൽപ്പറ്റ: നവംബർ 26 മുതൽ നടവയൽ സെന്റ്‌തോമസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന 43ാമത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവ ലോഗോ ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസിന് നൽകി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ, പ്രിൻസിപ്പൽ ആന്റോ വി തോമസ്, പ്രധാനാദ്ധ്യാപകരായ ഇ.കെ.വർഗീസ്, പി.ജെ.ബെന്നി, പി.ടി.എ പ്രസിഡന്റ് വിൻസെന്റ് തോമസ്, കെ.പി.ഷൗക്കുമാൻ, ഇ.ടി.റിഷാദ്, ടി.കെ.ഷാനവാസ്, , സി.വി.സജി എന്നിവർ പങ്കെടുത്തു. പനമരം സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ കെ.സി.സുഫിയാനാണ് ലോഗോ തയ്യാറാക്കിയത്.