matha
എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് മാനന്തവാടിയിൽ മാതാ അമൃതാനന്ദമയി മഠം സന്ദർശിച്ചപ്പോൾ

മാനന്തവാടി: വീര കേരള വർമ്മ പഴശ്ശി രാജാവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തിയാണ് മാനന്തവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഇന്നലെ പര്യടനം ആരംഭിച്ചത്. കുറിച്യ കോളനികളും, കുറിച്ച്യ തറവാടുകളും സന്ദർശിച്ചു കൊണ്ടായിരുന്നു മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പര്യടനം.

കുറിച്യരുടെ പ്രധാനപ്പെട്ട ആഘോഷമായ തുലാം പത്തിനോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ കോളനി മൂപ്പന്മാർ സ്ഥാനാർത്ഥയോട് പരാതി പറഞ്ഞു. മാനന്തവാടി ചുരുളിയിലെത്തിയ സ്ഥാനാർത്ഥിയോട് കോളനിക്ക് വേണ്ടി സുരേഷ് ഗോപി എംപി റോഡ് നിർമ്മിച്ചു നൽകിയതിലുള്ള സന്തോഷം പങ്കിട്ടു. മാതാ അമൃതാനന്ദമയി മഠത്തിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥിക്ക് മഠത്തിലെ അന്തേവാസികൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. മാനന്തവാടി ബിഷപ്പ് ഹൗസ് സന്ദർശിച്ച് ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അനുഗ്രഹം തേടി. കാട്ടിക്കുളം ജയ് മാത സെമിനാരിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

സ്ഥാനാർഥിക്കൊപ്പം ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് സജി ശങ്കർ, എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, ജില്ലാ സെക്രട്ടറി സിന്ധു അയിരു വീട്ടിൽ, മണ്ഡലം പ്രസിഡന്റുമാരായ കണ്ണൻ കണിയാരം, കെ.പി.പ്രജീഷ്, നേതാക്കളായ ഗിരീഷ്, ജിതിൻ ബാനു, ജോർജ്ജു, ഗണേഷ് ചുരുളി എന്നിവരും ഉണ്ടായിരുന്നു.