 
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ആധുനിക വാതക ശ്മശാനത്തിൽ (ഗ്യാസ് ക്രിമറ്റോറിയം) ആദ്യത്തെ മൃദേഹം സംസ്‌കരിച്ചു. ദ്വാരക പുത്തൻവീട്ടിൽ അമ്മിണി (70) യുടെ മൃദേഹമാണ് വാതക ശ്മശാനത്തിൽ സംസ്‌കരിച്ചത്. കഴിഞ്ഞ 12ന് മന്ത്രി ഒ.ആർ കേളുവാണ് ആധുനിക വാതക ശ്മശാനം ഉദ്ഘാടനം ചെയ്തത്. മാനന്തവാടി നഗരസഭാ പരിധിയിലുള്ളവർക്ക് ഈ സംവിധാനം പൂർണ്ണമായും സൗജന്യമാണ്. നഗരസഭക്ക് പുറമെയുള്ളവർക്ക് മൃദേഹം സംസ്‌കരിക്കുന്നതിന് നാലായിരം രൂപയാണ് ഈടാക്കുന്നത്. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് വാതക ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. മരണപ്പെട്ടവരുടെ ഭൗതിക ശരീരം ആചാര അനുഷ്ടാനങ്ങളോടെ സംസ്‌കരിക്കുന്നതിന് ഫലപ്രദമായ സംവിധാനമാണ് ഇവിടം ഒരുക്കിയിട്ടുള്ളത്.