മാവേലിക്കര:ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ജ്ഞാനോത്സവം 2025 നടക്കുന്നു. മൂന്നു ഗ്രൂപ്പായാണ് പരീക്ഷ നടത്തുന്നത്. ചോദ്യം പേപ്പർ മലയാളത്തിലായിരിക്കും. 4 മുതൽ 7 വരെ ക്ലാസിലെ കുട്ടികളാണ് ആദ്യ ഗ്രൂപ്പിൽ. കുട്ടികളുടെ നാരായണഗുരു എന്ന പുസ്കത്തിൽ നിന്നാണ്പരീക്ഷ. 8 മുതൽ 10 വരെ ക്ലാസിലെ കുട്ടികളാണ് രണ്ടാമത്തെ ഗ്രൂപ്പിൽ . അറിവിന്റെ ആദ്യപാഠങ്ങൾ എന്ന പുസ്കത്തിൽ നിന്നാണ് പരീക്ഷ.
മൂന്നാം ഗ്രൂപ്പിൽ 11,12, ഡിഗ്രി, പി.ജി ക്ലാസുകളിലെ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. അറിവിന്റെ ആദ്യപാഠങ്ങൾ എന്ന ബുക്കിൽ നിന്നാവും ചോദ്യങ്ങൾ. പരീക്ഷ ഡിസംബർ, ജനുവരി മാസത്തിലായിരിക്കും നടത്തുക. പരീക്ഷയിൽ ചേരാൻ ആഗ്രഹിക്കുന്നവരും പഠനത്തിനുള്ള ബുക്ക്‌ ആവശ്യമുള്ളവരും 9526695017 എന്ന നമ്പരിൽ ബന്ധപ്പെടണം. പുസ്തകങ്ങൾ വർക്കല നാരായണ ഗുരുകുലത്തിൽ നിന്ന് നേരിട്ടും വാങ്ങാം.