
ചേർത്തല: കാർഷിക വിളകൾക്കുണ്ടാകുന്ന രോഗങ്ങളും കീടങ്ങളുടെ ആക്രമണവും തെല്ലൊന്നുമല്ല കർഷകരെ അലട്ടുന്നത്. പണം വായ്‌പയെടുത്ത് ആരംഭിച്ച കൃഷിയിൽ കീട,രോഗബാധ പടരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പലപ്പോഴും അവർ ബുദ്ധിമുട്ടിലാകാറുണ്ട്.
ഇവിടെയാണ് കഞ്ഞിക്കുഴി കൃഷിഭവനിൽ പ്രവർത്തിക്കുന്ന സസ്യ ആരോഗ്യകേന്ദ്രം ആശ്വാസമാകുന്നത്.
ആഴ്ചയിൽ ഒരു ദിവസം കേന്ദ്രത്തിന്റെ സേവനം ആർക്കും പ്രയോജനപ്പെടുത്താം. ചുമതലക്കാർ കൃഷിയിടങ്ങളിൽ പരിശോധന നടത്തി മരുന്ന് നിർദ്ദേശിക്കും.ഇതിനായി കൃഷി ഓഫീസർ റോസ്മി ജോർജിന്റെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഫോണിലടക്കം സേവനം ലഭിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കും.ഇതിനായി പരമ്പരാഗത കർഷകരുടെ സഹായം ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
ഒരുക്കത്തിലാണ്,
ബയോഫാർമസി
പെസ്റ്റ് സ്‌കൗട്ട് എന്ന ജീവനക്കാരിയുടെ സേവനം എല്ലാ ദിവസവും സസ്യാരോഗ്യ കേന്ദ്രത്തിലുണ്ട്. രജിതയാണ് ഈ ജോലി നോക്കുന്നത്.
ഇവരെ സഹായിക്കാൻ കർമ്മസേന കൺവീനറും കർഷകനുമായ ജി. ഉദയപ്പനും മറ്റു കർഷകരും ഒപ്പമുണ്ട്. ചെടികൾക്കാവശ്യമായ മരുന്നുകൾ ലഭ്യമാകുന്ന ബയോഫാർമസി ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
കൃഷി ഭവൻ സേവനങ്ങൾ രണ്ടുകേന്ദ്രങ്ങളിൽ കൂടി ലഭ്യമാക്കാൻ ആഴ്ചയിൽ ഒരു ദിവസം സബ്‌കേന്ദ്രം തുറക്കാൻ ആലോചനയുണ്ട്
- ഗീതാകാർത്തികേയൻ, പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ.എം.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ്