egads

ഹരിപ്പാട് : ഗുരുധർമ്മ പ്രചരണ സഭ ഹരിപ്പാട് മണ്ഡലം കമ്മിറ്റി യോഗം മണ്ഡലം പ്രസിഡന്റ് ശശീന്ദ്രൻ കളപ്പുരയിലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി സതീഷ് കുമാർ കനകക്കുന്ന് സ്വാഗതം പറഞ്ഞു. മണ്ഡലത്തിലെ മുതിർന്ന അംഗവും ജില്ലാ രക്ഷാധികാരിയുമായ മുകുന്ദൻ കരുവാറ്റ, കേന്ദ്ര സമിതി അംഗം പ്രസാദ് തഴക്കര, മുട്ടം സുരേഷ് ശാന്തി,അഡ്വ. പ്രകാശ് മാഞ്ഞാളിൽ, കെ.ആർ. രാജൻ, ചന്ദ്രസ്വാമി,പ്രദീപൻ പാനൂർ, മാതൃസഭ പ്രസിഡന്റ് സുശീല ശശിന്ദ്രൻ, മാതൃസഭ സെക്രട്ടറി വസന്തകുമാരി എന്നിവർ സംസാരിച്ചു. കേന്ദ്രസമിതിയിലേക്ക് നിർദ്ദേശിക്കപ്പെട്ട കെ.ജി. ജഗദമ്മ കരുവാറ്റയെ ആദരിച്ചു. മെമ്പർഷിപ്പ് വിതരണത്തിന്റെ മണ്ഡലതല ഉദ്ഘാടനം മുകുന്ദൻ കരുവാറ്റ ഹരിപ്പാട് വെട്ടുവേനി ജ്യോതിഷിൽ മാലതി സുകുമാരന് നൽകി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി പ്രസാദ് കാരമുട്ട് നന്ദി പറഞ്ഞു.