ചാരുംമൂട്: ഇടപ്പോൺ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ശാന്തിതീരം അഭയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കൽ - ചികിത്സാ സഹായ വിതരണം - ഗുരു
നിത്യ ചൈതന്യയതി ജന്മദിനാഘോഷം എന്നിവ ഇന്ന് രാവിലെ 10.30 ന് നടക്കും. ചിത്രകാരൻ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. ഗുരു നിത്യചൈതന്യ യതി 100-ാം ജന്മ വാർഷികദിനാഘോഷം ജില്ലാ തല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.ഫൗണ്ടേഷൻ കോ - ഓർഡിനേറ്റർ കുമാരി ആര്യ ബി.കടമ്പാട്ട് അദ്ധ്യക്ഷത വഹിക്കും.
ഉപദേശക സമിതിയംഗം റോയി അകമുറ്റത്ത് ആമുഖ പ്രഭാഷണം നടത്തും. ചികിത്സാ സഹായ വിതരണം കോമഡി ആർട്ടിസ്റ്റ് മായ കൃഷ്ണൻ നിർവ്വഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ.അബിൻ, കോമഡി ആർട്ടിസ്റ്റ് അനീഷ് കാവിൽ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുമെന്ന് നന്മ ചാരിറ്റി ഡയറക്ടർ വി.പി.ബീജ അറിയിച്ചു.