ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ സ്ഥാപക സെക്രട്ടറിയും സ്വാതന്ത്ര്യ സമര സേനാനിയും വൈക്കം സത്യാഗ്രഹ മുന്നണി പോരാളിയും മദ്യ വർജക സമര നേതാവുമായിരുന്ന ഹരിപ്പാട് മാധവൻ വക്കീലിന്റെ 74-ാ മത് ചരമ വാർഷികം കാർത്തികപ്പള്ളി യൂണിയന്റെയും തേവലപ്പുറത്തു കുടുംബ യോഗത്തിന്റെയും, തുലാംപറമ്പ് 375-ാം ശാഖയുടെയും താമല്ലാക്കൽ തെക്ക് മാധവൻ വക്കീൽ മെമ്മോറിയൽ യു.പി സ്കൂളിന്റെയും താമല്ലാക്കൽ തെക്ക് 302 നമ്പർ ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ നടക്കും. രാവിലെ 7.30ന് യൂണിയൻ ഓഫീസിൽ പുഷ്പാർച്ചനയ്ക്ക് ശേഷം, 8ന് ഹരിപ്പാട് മാധവൻ വക്കീൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. യൂണിയൻ നേതാക്കൾ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. 10ന് താമല്ലാക്കൽ തെക്ക് 302-ാം ശാഖയിൽ പുഷ്പാർച്ചന, പ്രാർത്ഥന, അനുസ്മരണ സമ്മേളനം, അന്നദാനം എന്നിവ നടക്കും.