
മുഹമ്മ : എൻ.എസ്.എസ് 1617ാ ംനമ്പർ കരയോഗത്തിലെ ചാരമംഗലം കിഴക്ക് കൊച്ചനാ കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പുതിയതായി പണി കഴിപ്പിച്ച ആൽത്തറ സമർപ്പണം നടത്തി. അയ്യപ്പസേവാ സംഘം മുൻ പ്രസിഡന്റ് ദാസപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ കെ. വേണുഗോപാൽ മഞ്ഞിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. ആർ. രഞ്ജിത് സ്വാഗതവും ഡി. ദിലീപ് കുമാർ നന്ദിയും പറഞ്ഞു. ആൽത്തറയുടെ രൂപകല്പന നിർവ്വഹിച്ച പോളക്കാട്ടിൽ സന്തോഷിനെ ചടങ്ങിൽ ആദരിച്ചു.