
മാവേലിക്കര: താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, വൈസ് പ്രസിഡന്റ് സുനിൽ ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ കെ.ജി.സുരേഷ്, പി.സേതുമോഹനൻ പിള്ള, പ്രദീപ് കുമാർ, പത്മനാഭപിള്ള, ഗോപാലകൃഷ്ണപിള്ള, ശ്രീകണ്ഠൻപിള്ള, ജി.ചന്ദ്രശേഖരൻ പിള്ള, രാജീവ്.ജെ, കെ.രാമകൃഷ്ണൻ ഉണ്ണിത്താൻ, ആർ.ശശിധരൻപിള്ള, മധു.എസ്, എൻ.എസ്.എസ് പ്രതിനിധിസഭ അംഗങ്ങളായ കെ.ജി.മഹാദേവൻ, എസ്.രാജൻ, ചേലക്കാട്ട് രാധാകൃഷ്ണൻ, എൻ.എസ്.എസ് ഇൻസ്പെക്ടർ കെ.എസ്.ശ്രീകുമാർ, വനിത യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ്, സെക്രട്ടറി ചന്ദ്രലേഖ തുടങ്ങിയവർ പങ്കെടുത്തു. യൂണിയനിലെ 101 കരയോഗ ആസ്ഥാനങ്ങളിലും ഭാരവാഹികൾ പതാക ഉയർത്തി പ്രതിജ്ഞ എടുത്തു.