മാവേലിക്കര : മാവേലിക്കര പള്ളിയറക്കാവ് ദേവിക്ഷേത്രത്തിൽ ക്ഷേത്രഉപദേശക സമിതിയുടെ നേതൃത്വത്തിൽ 1008 വിളക്കുകൾ തെളിയിച്ച് ദീപാവലി വിളക്ക് ആഘോഷിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ഹരിയുടെ നേതൃത്വത്തിൽ സബ്ബ് ഗ്രൂപ്പ് ഓഫിസർ സവിതാ ദേവി ദീപം തെളിയിച്ചു നൽകി. ഉപദേശകസമിതി അംഗങ്ങളായ രവികുമാർ, ലക്ഷ്മിനാരായണൻ, പ്രകാശ് നാരായണൻ, വിനിത് ഉണ്ണിത്താൻ, കലേഷ്കുമാർ, രാജാമണി, വിജയകുമാർ, രത്നേഷ്, മനേഷ് കുമാർ, ബിജു ഗോപിനാഥ്, ദീലിപ്, മനു, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.