
മുഹമ്മ : കോൺഗ്രസ് പാതിരപ്പള്ളി മണ്ഡലം പൂങ്കാവ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി.മനോജ് കുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് എം..ജെ. റൈനോൾഡ് അദ്ധ്യക്ഷതവഹിച്ചു. മാരാരിക്കുളം ബ്ലോക്ക് പ്രസിഡന്റ് എം..എസ്. ചന്ദ്രബോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി എക്സിക്യൂട്ടീവ് അംഗം സേവ്യർ മാത്യു, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.സി. നിസാർ, സി.കെ.വിജയകുമാർ, തോമസ് കുര്യൻ, ഇന്ദിരാ ഗാന്ധി സി..എ. ലിയോൺ, സുജാ അനിൽ, ശീലപ്പൻ തുടങ്ങിയവർ സംസാരിച്ചു.