ഹരിപ്പാട്: റോഡിനു കുറുകെ ചാടിയ നായയെ തട്ടി വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. മുതുകുളം സ്വദേശി ശ്യാമിനാണ്(42) പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം-കാർത്തികപ്പളളി റോഡിൽ ചിങ്ങോലി വായനശാലമുക്കിനു വടക്കുഭാഗത്തു വച്ചായിരുന്നു അപകടം.