
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ തീവ്രപരിചരണ വിഭാഗം തുറക്കുക , നാഷണൽ ഹൈവേയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് അകത്തേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ ജാഗ്രതാ സമിതി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജാഗ്രത സമിതി പ്രസിഡന്റ് പി. ജി .സജിമോൻ, സെക്രട്ടറി ഡി. എസ്. സദറുദ്ദീൻ, അജിത്ത് കൃപാലയം കൃപാലയ, കെ. ആർ. തങ്കജി, ആർ. സുധീഷ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.