ആലപ്പുഴ: വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജീവിതവും സംഭാവനകളും ആവിഷ്കരിക്കുന്ന "വക്കം മൗലവി ഇതിഹാസ നായകൻ" എന്ന ഡോക്യുഫിക്ഷന്റെ പ്രദർശനവും ചർച്ചയും നാളെ വൈകിട്ട് 4ന് വെള്ളക്കിണർ ഹോട്ടൽ എ.ജെ. പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സിനിമാസ്വാദന ചർച്ച എഴുത്തുകാരൻ അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി പ്രസിഡന്റ് എം.സുബൈർ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ബി.ജോസുകുട്ടി മോഡറേറ്ററാകും. ഇ.വി. പ്രകാശ്, ചിത്രകാരൻ ആർ. പാർത്ഥസാരഥി വർമ്മ, ബി. ഭദ്രൻ, സംവിധായകൻ സി. റഹിം എന്നിവർ പങ്കെടുക്കും. ഫിലിം സൊസൈറ്റി സെക്രട്ടറി ടി. വിശ്വകുമാർ സ്വാഗതവും എക്സിക്യുട്ടീവ് അംഗം എസാർ. ശ്രീകുമാർ നന്ദിയും പറയും.