afgfs

ചേപ്പാട്: ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേർപാടിന്റെ നാല്പതാം വാർഷികവും മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റി നാല്പത്തിഒൻപതാം ജന്മദിനവും ആചരിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പ്രൊഫ. ഡോ. ബി ഗിരിഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പി എൽ തുളസി, എം മണിലേഖ, കെ ബി ഹരികുമാർ, വിപിൻ മുട്ടം എന്നിവർ സംസാരിച്ചു. ശാമുവൽ മത്തായി, എം രവി, ജയരാജൻ വല്ലൂർ, ഭാസ്കരൻ ശ്രീപാദം, ബിജു വർഗീസ്,സുദർശനൻ പിള്ള, കെ പി ഗോപാലകൃഷ്ണൻ നായർ, വേണു കെ.നായർ, രഞ്ജിത് ചേപ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.