ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ പി എട്ട് മുതൽ പി 10 വരെയുള്ള സ്പാനുകൾക്കിടയിലൂടെയുള്ള ജലഗതാഗതം, 12 മുതൽ 60 ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉത്തരവിട്ടു. പി ആറ് മുതൽ പി ഏഴ് വരെയുള്ള സ്പാനുകൾക്കിടയിലൂടെ ചെറിയ ബോട്ടുകൾക്കും ഒരു തട്ട് മാത്രമുള്ള ബോട്ടുകൾക്കും മാത്രമായി ജലഗതാഗതം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പാനുകൾക്കിടയിലൂടെയുള്ള ജലഗതാഗതം ക്രമീകരിക്കുമ്പോൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട നിർമ്മാണ കമ്പനിയെയും കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എൻജിനിയറെയും ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.