g

ആലപ്പുഴ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവരപൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാവാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവഹിച്ചു. കളക്ടർ അലക്സ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അഖിൽ.പി.ധർമജൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥകർത്താവും നാടകപ്രവർത്തകനുമായ മാലൂർ ശ്രീധരൻ, പത്താം ക്ലാസ് തുല്യതാ പരീക്ഷാ എഴുതിയ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും പ്ലസ് ടു പഠിതാവുമായ പി.ഡി.ഗോപിദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.