ചേർത്തല:ചേർത്തല കെ.വി.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ കേരളപ്പിറവി ദിനാഘോഷം മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.കലാപരിപാടികൾ,കേരള സംസ്‌കാരം സാഹിത്യം ചരിത്രം എന്നിവയെ ആസ്പദമാക്കിയുളള പ്രശ്‌നോത്തരി മത്സരം,വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും വിവിധ കലാപരിപാടികൾ,കോളേജ് ലഹരി വിരുദ്ധ ക്ലബ്ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടന്നു. ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി പ്രജീഷ രാജിവ് അദ്ധ്യക്ഷത വഹിച്ചു.വിവിധ വകുപ്പ് മേധാവികൾ സംസാരിച്ചു.