
അമ്പലപ്പുഴ: മാരാരിക്കുളം സബർമതി ചാരിറ്റബിൾ സൊസൈറ്റി 2023-24 സംസ്ഥാന തല അവാർഡുകൾ വിതരണം ചെയ്തു.കാരുണ്യ മിത്രാ അവാർഡ് ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് ദേശീയ അവാർഡ് ജേതാവ് റ്റോംസ് കോട് സമ്മാനിച്ചു. യോഗം ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷനായി.ജോസഫ് മാരാരിക്കുളം ,ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.