ambala

അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സി.വി.പീതാംബരൻ , ഖജാൻജി എം.ഡി. ശശിധരൻ ,ജില്ലാ വൈസ് പ്രസിഡന്റ് എ. അബ്ദുക്കുട്ടി , യു. ആദംകുട്ടി , ഡി.രഘുനാഥ് , യു .ശിവപ്രസാദ് , കെ.പി. രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.