ambala

അമ്പലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. കുഞ്ചൻ സ്മൃതി മണ്ഡപത്തിൽ നടന്ന സമ്മേളനത്തിൽ സമിതി ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള അദ്ധ്യക്ഷനായി . ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണുലാൽ,മുഞ്ഞിനാട് രാമചന്ദ്രൻ,രാജാ ശ്രീകുമാരവർമ, ഡോ.അമൃത,കെ.പി.കൃഷ്ണദാസ്, എൻ.എസ് ഗോപാലകൃഷ്ണൻ, കെ.പി. പ്രീതി , ശ്രീലേഖ മനോജ് , മായാ സുരേഷ് , എ രമണൻ , എ. സുജാത എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എസ്. പ്രദീപ് സ്വാഗതം പറഞ്ഞു.