ഹരിപ്പാട് : കേരള പെൻഷണേഴ്സ് സംഘ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായുള്ള ജില്ലാ ധർണ ഹരിപ്പാട് സബ് ട്രഷറിക്ക് മുമ്പിൽ നടന്നു. സംസ്ഥാന പെൻഷൻകാർക്ക് നൽകുവാൻ ഉള്ള 19% ക്ഷാമാശ്വാസ കുടി ശ്ശിക ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ്. പ്രസിഡന്റ് സി. സുരേഷ് ആവശ്യപ്പെട്ടു. കെ. മുത്തുകൃഷ്ണൻ അദ്ധ്യക്ഷനായി. ബി.എം.എസ് സംസ്ഥാന സമിതി അംഗങ്ങളായ എ. പ്രകാശ്, ബ്രഹ്മദത്തൻ, പെൻഷണേഴ്സ് സംഘ് ജില്ലാ സെക്രട്ടറി എസ്.എസ് ശ്രീകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ഹരി, ഉണ്ണികൃഷ്ണപിള്ള, ജി. സുകുമാരപിള്ള, കൃഷ്ണകുമാർ, സംസ്ഥാന വനിതാ കോഡിനേറ്റർ ബിന്ദു വിനയകുമാർ, സുനിൽ കായംകുളം എന്നിവർ സംസാരിച്ചു.