ഹരിപ്പാട് : ചിങ്ങോലി ഗണപതി വിലാസം എൽ.പി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം നടത്തി. സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച പ്രീ പ്രൈമറി ക്ലാസ് മുറികളുടെ ഉദ്ഘാടനം ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മശ്രീ ശിവദാസൻ നിർവഹിച്ചു. കുട്ടികളുടെ ഐ.ടി പഠനം മികവുറ്റതാക്കി തീർക്കുവാൻ വേണ്ടി പ്രവാസി കൂട്ടായ്മയുടെ വകയായി ലഭിച്ച ലാപ്ടോപ്പിന്റെ ഉദ്ഘാടനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകഭരണ സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു. എസ്.എസ്.ജി ചെയർമാൻ ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ആർ.അമല സ്വാഗതം പറഞ്ഞു. ജി. പ്രശാന്ത്, മുരളി.ആർ, സി.സനിൽകുമാർ, തോമസ്, ശ്രീലേഖ. എസ്, സുനിത.ആർ, അർച്ചന ദേവി, രമ്യ.ആർ, മോനിഷ എന്നിവർ സംസാരിച്ചു.