pp

ആലപ്പുഴ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ അസംബ്ലി മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും വിദ്യാർത്ഥികൾ ശുചിത്വ പ്രതിജ്ഞെയെടുത്തു. കലവൂർ ഗവ.എച്ച്. എസിൽ അസംബ്ലിയിൽ പങ്കെടുത്ത് പി.പി.ചിത്തരഞ്ജൻ എം.എൽ.എയും, സെന്റ് ജോസഫ് എച്ച്.എസ് ആലപ്പുഴയിൽ ജില്ലാ കളക്ടർ അലക്‌സ് വർഗീസും പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലത്തിലെ മറ്റ് സ്‌കൂളുകളിൽ മുനിസിപ്പൽ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവർ പങ്കെടുത്ത് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.