ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1115-ാം നമ്പർ പാതിരാപ്പള്ളി ശാഖ ഭരണ സൗകര്യത്തിനും പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനുമായി വിഭജിച്ച് 6481-ാം നമ്പർ കുമാരനാശാൻ മെമ്മോറിയൽ , ആഞ്ഞിലിച്ചുവട് എന്നീ ശാഖകൾ രൂപീകരിക്കും. പുതിയ ശാഖയുടെ താത്കാലിക ഭരണം നടത്തുന്നതിനായി അഡ്വ.പി.പി.ബൈജു ചെയർമാനും, സി.കെ.മുരളി വൈസ് ചെയർമാനും, പി.ഹരിദാസ് കൺവീനറും, എസ്.സുരേഷ് ജോയിന്റ് കൺവീനറുമായി 15 അംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ അമ്പലപ്പുഴ യൂണിയൻ നിയോഗിച്ചു. കമ്മിറ്റി ഭാരവാഹികൾ നാളം രാവിലെ 8നും 9നും മദ്ധ്യേ ആഞ്ഞിലിച്ചുവട് ശ്രീബാലഭദ്ര ക്ഷേത്ര സന്നിധിയിൽ വച്ച് ചുമതലയേൽക്കും. ശാഖാ പ്രവർത്തനോദ്ഘാടനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും. അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ അഡ്വ.പി.പി.ബൈജു അദ്ധ്യക്ഷനാകും. സമ്മേളനം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. പതാക യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് കൈമാറും. യോഗം ഡയറക്ടർ ബോർഡംഗങ്ങളായ എ.കെ.രംഗരാജൻ, പി.വി.സാനു, യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ, വിവിധ ശാഖകളുടെ ഭാരവാഹികളായ വി.ആർ.ശുഭപാലൻ, പി.പി.ദീപു, പി.വി.സോമൻ തുടങ്ങിയവർ സംസാരിക്കും.