ambala

അമ്പലപ്പുഴ: മൂന്ന് ശതമാനം ക്ഷാമബത്ത അനുവദിച്ചതിൽ 40 മാസത്തെ കുടിശിക കവർന്നെടുത്ത സർക്കാരിന്റെ വഞ്ചനാപരമായ തീരുമാനത്തിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കൗൺസിലർ കെ. കമലോൽഭവൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ പി.ബി.രാഘവൻ പിള്ള, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം സെക്രട്ടറി അനിൽ വെള്ളൂർ, ജില്ലാ സെക്രട്ടേറിയേറ്റംഗം രാധാകൃഷ്ണൻ ബദരിക, സുഷമ മോഹൻദാസ്, എൻ.രമേശൻ, കെ.ചന്ദ്രകുമാർ, ശശികുമാർ ശ്രീശൈലം , അമൃതനാഥൻപിള്ള, യു.അഷ്റഫ് , ഹാഫീസ് മുഹമ്മദ് , കുഞ്ഞുമോൾ ക്ലീറ്റസ്, എ.നൗഷാദ്, പാറുക്കുട്ടിയമ്മ, മംഗളകുമാരി എന്നിവർ സംസാരിച്ചു.