
മാന്നാർ : കുരട്ടിക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്ഷസാക്ഷി ദിനാചരണവും സർദാർ വല്ലഭായി പട്ടേൽ ജന്മവാർഷികവും സംഘടിപ്പിച്ചു. ഹരികുമാർ ആര്യമംഗലം ഉദ്‌ഘാടനം നിർവ്വഹിച്ചു. ഡി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ ഏനാത്ത്, നിസാർ കുരട്ടിക്കാട്, വത്സലാ ബാലകൃഷ്ണൻ, രാധാമണി ശശശീന്ദ്രൻ, സജി മെഹബൂബ്, ചിത്ര എം.നായർ, തങ്കമ്മ ജി.നായർ, സാലമ്മ തങ്കച്ചൻ, ശാന്തമ്മ രവീന്ദ്രൻ, രത്നകല, ശ്യാമളാകുമാരി, ഗീതാ നേരൂർ, ശുഭാരാജൻ, രാകേഷ് ടി.ആർ, മോഹൻ.ജി, രാജൻ ടി.എസ്, അഞ്ജന മുരളി, രാധാകൃഷ്ണൻ ടി.എൻ, ഷരീഫ് അസീസ്, മണിക്കുട്ടൻ, വി.കെ.ശിവൻ, മഹേശ്വരൻ.ടി.കെ, പ്രദീപ് ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.