ചേർത്തല:ഉപജില്ല കലോത്സവത്തിൽ 455 പോയിന്റ് നേടി മുട്ടം ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.360 പോയിന്റ് നേടിയ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസിസീ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി.എൽ.പി വിഭാഗത്തിലും യു.പി വിഭാഗത്തിലും ലിറ്റിൽ ഫ്ലവർ യു.പി.എസ് മതിലകമാണ് ജേതാക്കങ്ങൾ. എൽ.പി വിഭാഗത്തിൽ 59 പോയിന്റും യു.പി വിഭാഗത്തിൽ 72 പോയിന്റും നേടിയാണ് ജേതാക്കളായത്.എച്ച്.എസ്.വിഭാഗത്തിൽ 169 പോയിന്റ് നേടി ഹോളിഫാമിലി എച്ച്.എസ്.എസും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 251 പോയിന്റ് നേടി തണ്ണീർമുക്കം ഹയർസെക്കൻഡറി സ്കൂളും ജേതാക്കളായി. സംസ്കൃതം കലോത്സവത്തിൽ യു.പി വിഭാഗത്തിൽ ചാരമംഗലം ഗവ.സംസ്കൃതം ഹൈസ്കൂളും, എച്ച്.എസ് വിഭാഗത്തിൽ വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങരയും ജേതാക്കളായി. അറബിക് എൽ.വിഭാഗത്തിൽ തമ്പകച്ചുവട് ഗവ.യു.പി.എസും,യു.പി വിഭാഗത്തിൽ മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.എസും, ഹൈസ്കൂൾ വിഭാഗത്തിൽ ഗവ.എച്ച്.എസ്.മണ്ണഞ്ചേരിയും ജേതാക്കളായി.
കണിച്ചു കുളങ്ങരയിൽ നടന്ന ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെസമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ഉദ്ഘാടനം ചെയ്തു.ചേർത്തല എ.ഇ.ഒ സി.മധു അദ്ധ്യക്ഷനായി.എച്ച്.എം ഫോറം കൺവീനർ ജോൺ ബോസ്‌കോ,എം.അജിത,എസ്.സുജിഷ,പ്രദീപ് പോത്തൻ,ബാബു രാമചന്ദ്രൻ,സൈന,പി.വി.ജുബീഷ്,കെ.ഗിരീഷ് കമ്മത്ത്,ആർ.രാജേശ്വരി എന്നിവർ സംസാരിച്ചു.