book

ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ 'ഒരു പുസ്തക' ചലഞ്ചുമായി ആശുപത്രി ജീവനക്കാർ. ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ആർ.സന്ധ്യയുടെ നേതൃത്വത്തിലാണ് ജീവനക്കാർ 'ഒരു പുസ്തക' ചലഞ്ച് സംഘടിപ്പിച്ചത്. ഭരണഭാഷാ വാരാചരണത്തിൻന്റെ ഭാഗമായാണ് ആശുപത്രിയിലെ ഓപ്പൺ ലൈബ്രറിയിലേക്ക് 'ഒരു പുസ്തകം' എന്ന ചലഞ്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് പുസ്തകങ്ങൾ ജീവനക്കാർ സംഭാവനയായി ആശുപത്രി ലൈബ്രറിയിലേക്ക് നൽകി. ഇതോടനുബന്ധിച്ചു നടത്തിയ ഭരണ വാരാഘോഷ സമ്മേളനത്തിൽ വച്ച് സൂപ്രണ്ട് ഡോ. സന്ധ്യ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ആർ.എം.ഒ ഡോ.ആഷ.എം അദ്ധ്യക്ഷത വഹിച്ചു. ഡോ.പ്രിയദർശൻ സി.പി, ദീപാകുമാരി, പ്രിയലാൽ എം.എസ്., ജോൺസൺ നൊറോണ തുടങ്ങിയവർ സംസാരിച്ചു.ടി.എസ്.പീറ്റർ,ശ്രീലത.എൽ, പ്രകാശ് മുഹമ്മ , ബെന്നി അലോഷ്യസ്, ഇന്ദുലേഖ, സബിത എസ്.പി എന്നിവർ കവിതകൾ അവതരിപ്പിച്ചു.